സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്ന നിലയിൽ തുടരുകയാണ്. തുടർച്ചയായ മൂന്ന് ദിവസങ്ങളായി ദിവസേന 100 ദശലക്ഷം യൂനിറ്റിന് മുകളിലാണ് ഉപഭോഗം.വ്യാഴാഴ്ച മാത്രം ഉപയോഗിച്ച വൈദ്യുതി 100.5936 ദശലക്ഷം യൂനിറ്റായിരുന്നു. അതേസമയം, പീക്ക് സമയ വൈദ്യുതി ആവശ്യകത 5139 മെഗാവാട്ടിലേക്ക് ഉയർന്നതായും റിപ്പോർട്ടുകൾ പറയുന്നു. പകലും രാത്രിയിലുമുള്ള ചൂടിന്റെ വര്‍ധനവാണ് വൈദ്യുതി ഉപയോഗം കുതിപ്പിക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞ വേനലില്‍ ഈ തരത്തിലുള്ള ഉപഭോഗം വൈദ്യുതി വിതരണത്തെ പ്രതിസന്ധിയിലേക്ക് നയിച്ച അനുഭവം സംസ്ഥാനത്തിന് ഉണ്ട്. 2023 ഏപ്രില്‍ 2ന് രേഖപ്പെടുത്തിയ 5797 മെഗാവാട്ട് ആണ് ഇതുവരെ പീക്ക് സമയത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമായി നിലനിൽക്കുന്നത്. അത് മറികടന്നിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം.
Isn't electricity precious? Can we use 100.5936 million units in a day?